2 December 2011

ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു



             പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണവും ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനവും കലാഭവന്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ റ്റി കെ രാജീവ് കുമാറിന് ഡെലിഗേറ്റ് പാസ് നല്‍കിക്കൊണ്ട് അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അക്കാദമി സെക്രട്ടറി കെ ജി സന്തോഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അക്കാദമി എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം രഞ്ജിത്, ജോഷി മാത്യു, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ദിനേശ് പണിക്കര്‍, രാമചന്ദ്ര ബാബു, ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സജിതാ മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.
                    ഇന്ന് രാവിലെ 10 മുതല്‍ കലാഭവനില്‍ പാസ് വിതരണം ചെയ്യും. 

വര്‍ത്തമാനകാലത്തിന്റെ കഥകളുമായി ഫിലിപ്പൈന്‍ ചിത്രങ്ങള്‍


               ലോക ചലച്ചിത്ര ഭൂപടത്തില്‍ സ്വന്തമായ ഒരു സ്ഥാനം കണ്ടെത്തിയ  ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഏഴ് ചിത്രങ്ങള്‍ ചലച്ചിത്രാസ്വാദകര്‍ക്ക് പുതിയൊരു കാഴ്ചാനുഭവമാകും.
               മുന്നൂറ് വര്‍ഷത്തെ സ്പാനിഷ് കോളനിവാഴ്ചയുടെയും തുടര്‍ന്നുള്ള അമേരിക്കന്‍ ആധിപത്യത്തിന്റെയും കീഴില്‍ ജീവിച്ച ഈ ജനതയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാകും ചിത്രങ്ങള്‍ സിനിമാ സംവിധാനത്തില്‍ സന്തുഷ്ടനല്ലാത്ത ഹോമറിനെയും ഒരു ഗ്രാമത്തിലെ ആരാധനാലയത്തിന്റെ ചുമതലക്കാരനായ ഫാദര്‍ ടര്‍ബികോയുടെയും കഥകളുടെ സമന്വയമാണ് ലെവ് ഡയസ് (LAV DIAZ) സംവിധാനം ചെയ്ത 'സെഞ്ച്വറി ഓഫ് ബര്‍ത്തിംഗ് (CENTURY OF BIRTHING)'; പെപി ഡിയോക്‌നോ(PEPE DIOKNO)യുടെ ഭരണകൂട ഭീകരത ചര്‍ച്ച ചെയ്യുന്ന ക്ലാഷ് (CLASH)വര്‍ത്തമാനകാല ഫിലിപ്പൈന്‍സിന്റെ ദൃശ്യസാക്ഷ്യമാകും. ഫിലിപ്പൈന്‍സിലെ നാടോടിക്കഥകളേയും കെട്ടുകഥകളേയും ക്രൈസ്തവ വിശ്വാസത്തേയും ചോദ്യം ചെയ്യുന്ന ചിത്രമാണ് അഡോള്‍ഫോ അലിക്‌സ് ജിറിന്റെ (ADOLFO ALIX JR) 'ഫാബിള്‍ ഓഫ് ദ ഫിഷ് (FABLE OF THE FISH)'.
റെയാമാര്‍ട്ടിന്‍ (RAYA MARTIN)സംവിധാനം ചെയ്ത ചരിത്ര പശ്ചാത്തലത്തിലുള്ള ചിത്രമാണ് 'ഇന്‍ഡിപെന്റെന്‍ഷ്യ (INDEPENDENCE). ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരമ്മയുടെയും മകന്റേയും സംഘര്‍ഷഭരിതമായ ജീവിതമാണ് ഇതിലെ പ്രമേയം. ഒരു കൊലയാളി സംഘത്തില്‍ പെട്ടുപോകുന്ന പൊലീസ് അക്കാദമി വിദ്യാര്‍ത്ഥിയുടെ കഥ പറയുന്ന 'കിനാതെ (KINATAY)', ബ്രിലാന്‍ന്റെ മെന്‍ഡോ (BRILLANTE MENDOZA) സംവിധാനം ചെയ്തിരിക്കുന്നു.
             പ്രശസ്ത ഫിലിപ്പൈന്‍ സംവിധായകനായ ജെഫ്രി ജെച്ചൂറിയ(JEFFREY JETURIAN)ന്റെ ചിത്രമാണ് 'ദ ബെറ്റ് കളക്ടര്‍(THE BET COLLECTOR)' പന്തയപ്പണം കൈകാര്യം ചെയ്യുന്ന ആമി നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാണിതില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
           സ്വവര്‍ഗ്ഗാനുരാഗിയായ മാക്‌സി എന്ന 12 വയസ്സുകാരന് ഒരു യുവ പൊലീസുകാരനോട് തോന്നുന്ന പ്രണയമാണ് 'ദ ബ്ലോസ്സമിംഗ് ഓഫ് മാക്‌സിമോ ഒലിവറസ് (THE BLOSSOMING OF MAXIMO OLIVEROS) ' അറിയോസ് സോലിറ്റോയാണ് (AURAEUS SOLITO) സംവിധായകന്‍ .

JURY MEMBERS

International Jury


1. Bruce Beresford (Chair Person )









2. Jeffrey Jeturian

















3. Semih Kaplanoglu









 4. Rahul Bose












5. Laurence Gavron








Hassankutty Jury

1. Adrian Sitaru













2. Rachel Dwyer












3. Dr. Biju





         

 









NETPAC JURY

3. Sunil Doshi























1. Dafne Gursoy


















2. Nestor O Jardin









FIPRESCI JURY


2. Roberto Donati

















3. Vidyashankar Jois



1. Aijaz Gul








1 December 2011

ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ഡെഫ ചിത്രങ്ങള്‍


               മതിലുകള്‍ സൃഷ്ടിക്കുന്ന അകലവും വേര്‍പാടും ഒരു ജനതയില്‍ ഉണ്ടാക്കുന്ന മുറിവുകളും ആകുലതകളും പ്രതീക്ഷകളുമാണ് ഡെഫാ (DEFA) സിനിമകള്‍ കാഴ്ചവെയ്ക്കുന്നത്. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പഴയ ഈസ്റ്റ് ജര്‍മ്മനിയില്‍ നിന്നുള്ള എട്ട് ചിത്രങ്ങള്‍ യുദ്ധാനന്തര ജര്‍മ്മനിയിലെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പ്രശ്‌നങ്ങളും ആവിഷ്ക്കരിക്കുന്നു. ഇത് ചരിത്രത്തിലൂടെയുള്ള യാത്രയാകും.
              ഹെല്‍ക്ക മിസെല്‍വിറ്റ്‌സ് (HELKA MISSELWITZ)ചിത്രമായ 'ആഫ്റ്റര്‍ വിന്റര്‍ കംസ് ദ സ്പ്രിംഗ്( AFTER WINTER COMES SPRING) ബര്‍ലിന്‍ മതിലിന്റെ പശ്ചാത്തലത്തില്‍ അവിടുത്തെ സാമ്പത്തിക പരാധീനതകളുടെ കഥ പറയുന്നു. ഫ്രാന്‍സ് ബയേണ്‍സ് (FRANS BUYENS) സംവിധാനം ചെയ്ത 'ഡ്യുഷ്‌ലാന്റ് എന്റ്‌സ്‌റ്റേഷന്‍ ഓസ്റ്റ് (DEUTSCHLAND-ENDSTATION OST)' ബര്‍ലിന്‍ മതിലിന്റെ നിര്‍മ്മാണവും തുടര്‍ന്നുണ്ടാകുന്ന ജനസാന്ദ്രതയും സങ്കീര്‍ണ്ണ പ്രശ്‌നങ്ങളുമാണ് അനാവരണം ചെയ്യുന്നത്.
              തയ്യല്‍ ഫാക്ടറിയില്‍ മൂന്ന് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ സ്വപ്നങ്ങളുമാണ് 'ഗോള്‍സ് ഇന്‍ വിറ്റ്‌സ്‌റ്റോക്ക് (GIRLS IN WITTSTOCK) പറയുന്നത്. ബര്‍ലിനിലെ ചെറിയ ടൗണില്‍ കള്‍ച്ചറല്‍ സെന്ററിന്റെ രൂപരേഖ തയ്യാറാക്കാനെത്തുന്ന ഡാനിയേല്‍ എന്നയാളുടെ കഥ പറയുന്ന ' ദ ആര്‍ക്കിടെക്ട് (THE ARCHITECTS)' ജര്‍മ്മനിയിലെ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു. 'ദ ലജന്റ് ഓഫ് പോള്‍ ആന്റ് പോള(THE LEGEND OF PAUL AND PAULA)' നിശാ ക്ലബ്ബില്‍ കണ്ടുമട്ടുന്ന രണ്ട് യുവമിഥുനങ്ങളുടെ ജീവിതം വെളിപ്പെടുത്തുന്നു. ഹാജോ ബംഗാര്‍ട്‌നെര്‍ (HAJO BAUMGARTNER) സംവിധാനം ചെയ്ത 'ദ എസ്‌കേപ്പ്(THE ESCAPE)' 1978ല്‍ പുറത്തിറങ്ങിയ ചിത്രമാണ്.
                   ലീസെലോട്ട് എന്ന എഴുത്തുകാരന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്ന 'ദ സണ്‍സ് ഓഫ് ഗ്രേറ്റ് ബെയര്‍ (THE SONS OF GREAT BEAR)' അഴിമതിയുടെയും ആധിപത്യത്തിന്റെയും കഥ പറയുന്നു. ത്രികോണ പ്രണയത്തിന്റെയും രാഷ്ട്രീയ മേല്‍ക്കോയ്മയുടെയും നേര്‍ച്ചിത്രമാണ് ഫ്രാങ്ക് ബെയറിന്റെ 'ട്രെയ്‌സസ് ഓഫ് സ്‌റ്റോണ്‍സ് (TRACES OF STONES).

ടൂറിംഗ് ടാക്കീസ് പര്യടനം തുടരുന്നു


പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ചലച്ചിത്രമേള ശ്രദ്ധയാകര്‍ഷിക്കുന്നു. ടൂറിംഗ് ടാക്കീസ് എന്ന ഈ മേള കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ തെരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനം നടത്തി വരികയാണ്. ചലച്ചിത്ര അക്കാദമി പ്രാദേശിക ഫിലിം സൊസൈറ്റികളുമായി സഹകരിച്ചാണ് ടൂറിംഗ് ടാക്കീസ് സംഘടിപ്പിക്കുന്നത്. കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് പ്രദര്‍ശനം നടത്തി വരുന്നത്. നവംബര്‍ 21ന് കാഞ്ഞങ്ങാട് നിന്ന് പ്രദര്‍ശനമാരംഭിച്ചു. മലയാളമുള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളും ലോക ക്ലാസിക്ക് സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടു്. കണ്ണൂര്‍ മേഖലയിലെ പ്രദര്‍ശനങ്ങള്‍ ഡിസംബര്‍ 1,2,3 തീയതികളില്‍ കോഴിക്കോടും 4,5,6 തീയതികളില്‍ വയനാടും നടക്കും. തൃശൂര്‍ മേഖലയിലെ ടൂറിംഗ് ടാക്കീസ് പ്രദര്‍ശനങ്ങള്‍ ഡിസംബര്‍ 3,4 തീയതികളില്‍ കോതമംഗലത്തും മൂവാറ്റുപുഴയിലും 5,6,7 തീയതികളില്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റിയിലും നടക്കും. തിരുവനന്തപുരം മേഖലയിലെ പ്രദര്‍ശനങ്ങള്‍ ഡിസംബര്‍ 2,3 തീയതികളില്‍ കട്ടപ്പനയിലും 4,5 തീയതികളില്‍ പൂഞ്ഞാറിലും 6,7 തീയതികളില്‍ നൂറനാടും സംഘടിപ്പിക്കും. ഡിസംബര്‍ 8ന് തിരുവനന്തപുരത്ത് ടൂറിംഗ് ടാക്കീസ് സമാപിക്കും.