14 December 2011

ഫുട്‌ബോള്‍ എല്ലാ ജനങ്ങളുടെയും കളിയാണ്; ജാന്‍ ടില്‍മാന്‍


ഫുട്‌ബോള്‍ എല്ലാ ജനങ്ങളുടെയും കളിയാണ്; ജാന്‍ ടില്‍മാന്‍
ഫുട്‌ബോള്‍ കച്ചവടമെന്നതിനെക്കാളുപരി വിനോദമായി കണക്കാക്കണമെന്ന് പ്രശസ്ത ഫുട്‌ബോള്‍ ചരിത്രകാരനും ഗെയിംസ് കോ-ഓര്‍ഡിനേറ്ററുമായ ജാന്‍ ടില്‍മാന്‍ പറഞ്ഞു. എല്ലാ ജനവിഭാഗത്തെയും ത്രസിപ്പിക്കുന്ന ഫുട്‌ബോള്‍ തന്റെ ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയ 'കിക്കിംഗ് ആന്റ് സ്ക്രീനിംഗ്' വിഭാഗത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ' ഈസ് ഫുട്‌ബോള്‍ ഒണ്‍ലി എ ഗെയിം?' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഫുട്‌ബോള്‍ ടീം ഉള്ള രാജ്യങ്ങളില്‍ നിന്നാണ് നല്ല ഫുട്‌ബോള്‍ സിനിമകള്‍ വരുന്നതെന്നും മറ്റ് ഗെയിമുകളുടെ പശ്ചാത്തലത്തിലും സിനിമകള്‍ നിര്‍മ്മിക്കേണ്ടതുണ്ടെന്നും ജാന്‍ ടില്‍മാന്‍ അഭിപ്രായപ്പെട്ടു. ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ സിനിമകള്‍ നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കാന്‍ തുടങ്ങിയിട്ടുണ്ടെന്നും വിമന്‍സ് ഫുട്‌ബോളിനെക്കുറിച്ച് സിനിമ ചെയ്തപ്പോള്‍ ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫുട്‌ബോളിന്റേത് ലോകോത്തര ഭാഷയാണെന്നും പ്രായഭേദമില്ലാതെ എല്ലാവരേയും ഒത്തൊരുമിപ്പിക്കുന്ന ഗെയിമാണെന്നും 'കിക്കിംഗ് ആന്റ് സ്ക്രീനിംഗ്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വില്‍' സംവിധായികയും തിരക്കഥാകൃത്തുമായ എലന്‍പൊറെ പറഞ്ഞു. 'വില്ലി'ലൂടെ ഫുട്‌ബോളിന്റെ സ്വീകാര്യതയെ പ്രതിഫലിപ്പിക്കാനാണ് ശ്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കാലത്ത് ഫുട്‌ബോള്‍ വളരെ ജനകീയമായൊരു കളിയായിരിക്കുകയും ഇന്ത്യന്‍ ടീം ലോകമത്സരങ്ങളില്‍ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മണിപ്പൂരാണ് ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുന്ന ഏക സംസ്ഥാനമെന്നും ഇന്ത്യന്‍ കലാകാരനും ഫുട്‌ബോള്‍ ചിത്രങ്ങള്‍ ചലച്ചിത്രമേളകളില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന റിയാസ് കോമു അഭിപ്രായപ്പെട്ടു. കിക്കിംഗ് ആന്റ് സ്ക്രീനിംഗ് പാക്കേജ് ആദ്യമായി ഗോവയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴുായ അനുഭവവും ലഭിച്ച പ്രേക്ഷക സ്വീകാര്യതയും അദ്ദേഹം പങ്കുവെച്ചു.
കിക്കിംഗ് ആന്റ് സ്ക്രീനിംഗ് പ്രോഗ്രാമര്‍ നോഹ് ദൗവ് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.

മീറ്റ് ദ പ്രസ്: എല്ലാ വഴികളും വീട്ടിലേക്ക്: അദിതി റോയ്


മീറ്റ് ദ പ്രസ്: 
എല്ലാ വഴികളും വീട്ടിലേക്ക്: അദിതി റോയ്
ഗൃഹാതുരത്വ സ്മരണകള്‍ പുറം മോടിയായി മാത്രം കൊണ്ടുനടക്കുന്നവരാണ് ഇന്നത്തെ ബംഗാളി ജനത എന്ന് 'അബോശിശേ' യുടെ തിരക്കഥാകൃത്തായ നീല്‍ ബി മിത്ര അഭിപ്രായപ്പെട്ടു. പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് നടന്ന 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇത് ബംഗാളില്‍ മാത്രമല്ല ലോകത്തെവിടെയും കുവരുന്ന ഒരു പ്രതിഭാസമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
20 വര്‍ഷത്തെ വിദേശ ജീവിതത്തിന് ശേഷം കല്‍ക്കട്ടയിലേക്ക് തിരികെയെത്തുന്ന 'സൗമ്യേയി' യുടെ കഥയാണ് തന്റെ ചിത്രം പറയുന്നതെന്ന് അബോശിശേയുടെ സംവിധായികയായ അദിതിറോയ് പറഞ്ഞു. വളരെ ലളിതമായ ആഖ്യാന ശൈലിയിലൂടെയാണ് ബംഗാളിന്റെ നഗരജീവിതത്തെ ഈ ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നതെന്നും സാധാരണക്കാരുടെ ഭാഷയാണ് സംഭാഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബന്ധങ്ങളുടെയും തിരിച്ചറിവുകളുടെയും കഥയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അബേശിശേയുടെ 90 ശതമാനവും ഔട്ട് ഡോറുകളിലായിരുന്നു ചിത്രീകരിച്ചത്. കൃത്രിമ സെറ്റുകള്‍ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. കഥാപാത്രത്തെ തെരുവിലേക്കിറക്കിവിട്ട് ക്യാമറ കയ്യിലെടുത്ത് പിറകെ പോയി. രൂപ ഗാംഗുലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വീടായി ചിത്രീകരിച്ച സ്ഥലം അവരുടെ വീട് തന്നെയായിരുന്നു. അപരിചിതമായ ലൊക്കേഷനുകളില്‍ നടീനടന്മാര്‍ക്ക് സ്വാഭാവികത നഷ്ടപ്പെടും. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഞങ്ങള്‍ക്ക് സിനിമ.
തന്റെ ആദ്യചിത്രമായ ഫ്‌ളമിംഗോ 13 സ്വാതന്ത്ര്യത്തിന്റെ അടയാളമാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ഹമീദ് റിസ അലിഗോളിയാന്‍ പറഞ്ഞു. സിനിമയുടെ ചട്ടക്കൂടുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ (15.12.11) സിനിമ

ഇന്നത്തെ (15.12.11) സിനിമ
കൈരളി
രാവിലെ 8.45ന് ഇവന്‍ ദ റെയിന്‍/103/ലോകസിനിമ/മെക്‌സിക്കോ/
ഇസിയാര്‍ ബലൈന്‍
11.00ന് ഫ്യൂച്ചര്‍ ലാസ്റ്റസ് ഫോര്‍ എവര്‍/108/മത്സരവിഭാഗം/ജര്‍മ്മനി/ ഓസ്കാന്‍ ആല്‍പര്‍
ഉച്ചയ്ക്ക് 2.45ന് ശങ്കരനും മോഹനനും/110/മലയാളം സിനിമ/ഇന്ത്യ/ടി വി ചന്ദ്രന്‍
വൈകീട്ട് 6.00ന് സോഹ്‌റ: എ മൊറോക്കന്‍ ഫയറി ടൈല്‍/85/മൊറോക്കോ ബര്‍ണി പ്ലാറ്റ്്‌സ്-വില്‍സ്
രാത്രി 8.30ന് കയ്‌റോ 678/100/ലോകസിനിമ/ഈജിപ്ത്/മുഹമ്മദ് ഡയബ്
ശ്രീ
രാവിലെ 9.00ന് മിസറീസ് ഓഫ് ലിസ്ബണ്‍/272/ഹോമേജ്/ഫ്രാന്‍സ്/റൗള്‍ റൂയീസ്
11.15ന്
ഉച്ചയ്ക്ക് 3.15ന് റണ്‍ എവേ/90/ഹോമേജ്/ബംഗ്ലാദേശ്/തരേഖ് മസൂദ്
വൈകീട്ട് 6.00ന് ദ ഡ്രീംസ് ഓഫ് എലിബിദി/കെനിയ/നിക്ക് റെഡിംഗ്
രാത്രി 8.45ന് എ സ്റ്റോണ്‍സ് ത്രോ എവേ/118/മെക്‌സികോ/സെബാസ്റ്റ്യന്‍ ഹിരിയത്
അജന്ത
രാവിലെ 9.15ന് സര്‍ക്കസ് കൊളംബിയ/113/ലോകസിനിമ/ഡാനിസ് തനോവിക്
11.30ന് മില്‍ക്ക്/102/കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് കപ്ലാനോഗ്ലു/ടര്‍ക്കി/ സെമിഹ് കപ്ലാനോഗ്ലു
ഉച്ചയ്ക്ക് 3.15ന് മുംബൈ ഡയറീസ്/100/ലോകസിനിമ/ഇന്ത്യ/കിരണ്‍ റാവു
വൈകീട്ട് 6.15ന് വിവ റിയ/98/ലോകസിനിമ/കോംഗോ/ഡിജോ മുംഗ
രാത്രി 9.15ന് റോമിയോ ഇലവന്‍/100/ലോകസിനിമ/കാനഡ/ഇവാന്‍ ഗ്രബോവിക്
ന്യൂ
രാവിലെ 9.15ന് ഫെയ്‌സിംഗ് മിറേഴ്‌സ്/102/ലോകസിനിമ/ഇറാന്‍/
നെഹാര്‍ അസര്‍ ബായ്ജാനി
11.30ന് പിനാ/106/ലോകസിനിമ/ജര്‍മ്മനി/വിം വെന്‍ഡേഴ്‌സ്
ഉച്ചയ്ക്ക് 3.15ന് ദ അര്‍ക്കിടെക്റ്റ്‌സ്/97/ഡെഫ ഫിലിംസ്/ഈസ്റ്റ് ജര്‍മ്മനി/
പീറ്റര്‍ കഹാനേ
6.15ന് ത്രീ/119/ജര്‍മ്മനി/ലോകസിനിമ/ടോം ടൈക്വര്‍
രാത്രി 9.00ന് ദ കളേഴ്‌സ് ഓഫ് ദ മൗന്‍സ്/90/മത്സരവിഭാഗം/കൊളംബിയ/ കാര്‍ലോസ് സീസര്‍ അയബെലൈസ്
ശ്രീകുമാര്‍
രാവിലെ 9.15ന് വെയര്‍ ഡു വീ ഗോനൗ/110/അറബ് സ്പ്രിംഗ്/ഫ്രാന്‍സ്/
നാഡിനേ ലബാക്കി
11.30ന് ടുഗദര്‍/86/ലോകസിനിമ/സെര്‍ബിയ/സാജെഡ്‌നോ
ഉച്ചയ്ക്ക് 3.15ന് ബ്ലാക്ക് ബ്ലഡ്/123/മത്സരവിഭാഗം/ചൈന/മയോംഗ് സിംഗ്
വൈകീട്ട് 6.15ന് ഫ്‌ളെമിംഗോ നമ്പര്‍ 13/82/മത്സരവിഭാഗം/ഇറാന്‍/
ഹമീദ് റെസാ അലിഗോലിയന്‍
രാത്രി 9.00ന് ദിസ് ഈസ് നോട്ട് എ ഫിലിം/75/ഇറാന്‍/മൊജ്താബ് മിര്‍ത്താമസ്ബ് ജാഫര്‍ പനാഹി
ശ്രീവിശാഖ്
രാവിലെ 9.30ന് ദ ഹെറിറ്റേജ്/115/ലോകസിനിമ/പോള്/ആന്ദ്രെസജ് ബറാന്‍സ്കി
11.45ന് റിസ്താബാന/ലോകസിനിമ/ഇറ്റലി/ഡാനിയേല്‍ സിഡിപ്ലാനോ
ഉച്ചയ്ക്ക് 3.30ന് ബോഡി/104/മത്സരവിഭാഗം/ടര്‍ക്കി/മുസ്തഫ നൂറി
വൈകീട്ട് 6.30ന് ദ ബെറ്റ് കളക്ടര്‍/98/കണ്‍ട്രി ഫോക്കസ് ഫിലിപ്പൈന്‍ സിനിമ/
ഫിലിപ്പൈന്‍സ്/ജെഫ്രി ജെട്ടൂറിയന്‍
രാത്രി 9.15ന് ഓഗസ്റ്റ് ഡ്രിസില്‍/108/ലോകസിനിമ/ശ്രീലങ്ക/അരുണ ജയവര്‍ദ്ധന
ശ്രീ പത്മനാഭ
രാവിലെ 9.00ന് ഉറുമി/110/ലോകസിനിമ/ഇന്ത്യ/സന്തോഷ് ശിവന്‍
11.15ന് ഗുഡ് ബൈ/104/ലോകസിനിമ/ഇറാന്‍/മുഹമ്മദ് റസൗലോഫ്
ഉച്ചയ്ക്ക് 3.00ന് ഡിസ്‌ഗ്രേയ്‌സ്/119/ബെസ്റ്റ് ഓഫ് മാസഡോണിയ/
മില്‍ക്കോ മാഞ്ചേവ്‌സ്കി
വൈകീട്ട് 6.00ന് ഗറില്ല/140/ലോകസിനിമ/ബംഗ്ലാദേശ്/നസറുദ്ദീന്‍ യൂസഫ്
രാത്രി 9.00ന് ലാന്റ്‌സ്‌കേപ്പ് ഇന്‍ ദി മിസ്റ്റ്/127/ഇറ്റലി/റെട്രോ ആഞ്ചലോ പൊലിസ്/ ആഞ്ചലോ പൊലിസ്
ധന്യ
രാവിലെ 9.00ന് ദ സില്‍വര്‍ ക്ലിഫ്/85/ലോകസിനിമ/ബ്രസീല്‍/കരീം ഐനസ്
11.15ന് ദ ഡെഡ് സീ/100/ലോകസിനിമ/ഇന്ത്യ/ലീന മണിമേഖല
ഉച്ചയ്ക്ക് 3.00ന് പാലസ് ഇന്‍ ബ്ലും/97/മലയാളം സിനിമ/ഇന്ത്യ/ശാലിനി ഉഷ നായര്‍
വൈകീട്ട് 6.00ന് ബാബു ബാന്റ് പാര്‍ട്ടി/127/ഇന്ത്യന്‍ സിനിമ/ഇന്ത്യ/രാജേഷ് പിഞ്ചാനി
രാത്രി 9.00ന് ദ കാറ്റ് വാനിഷസ്/89/മത്സരവിഭാഗം/അര്‍ജന്റീന/
കാര്‍ലോസ് സോറിന്‍
രമ്യ
രാവിലെ 9.15ന് മദേഴ്‌സ്/ലോകസിനിമ/റിപ്പബ്ലിക് ഓഫ് മാസഡോണിയ മൈക്കലോ മാഞ്ചേവ്‌സ്കി
11.30ന് അറ്റ് ദ എന്റ് ഓഫ് ഇറ്റ് ആള്‍/118/മത്സരവിഭാഗം/ഇന്ത്യ/അദിതി റോയ്
ഉച്ചയ്ക്ക് 3.15ന് ദ ബ്ലോസമിംഗ് ഓഫ് മാക്‌സിമോ ഒലിവെറസ്/100/കണ്‍ട്രി ഫോക്കസ് ഫിലിപ്പൈന്‍ സിനിമ/ഫിലിപ്പൈന്‍സ്/ഓറിയസ് സോറിറ്റോ
വൈകീട്ട് 6.15 വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയ/157/തുര്‍ക്കി/
നൂറി ബില്‍ജെ സെയ്‌ലന്‍
രാത്രി 9.15ന് ഓണ്‍ ദ എഡ്ജ്/110/ലോകസിനിമ/ജര്‍മ്മനി/ലീലാ കിലാനി
കലാഭവന്‍
രാവിലെ 9.00ന് ബ്രേക്കര്‍ മോറന്റ്/107/ജൂറി ഫിലിം/ഓസ്‌ട്രേലിയ/
ബ്രൂസ് ബെറസ് ഫോര്‍ഡ്
11.15ന് നോര്‍വീജിയന്‍ വുഡ്/133/ലോകസിനിമ/ജപ്പാന്‍/ആന്‍ ഹൗങ് ട്രാന്‍
ഉച്ചയ്ക്ക് 3.00ന് റഖ് ഹാന്റ്‌സ്/97/അറബ് സ്പ്രിംഗ്/മൊറോക്കോ/മുഹമ്മദ് അസ്ലി
വൈകീട്ട് 6.00ന് ഇന്‍വിസിബിള്‍/90/ഇസ്രയേല്‍/മൈക്കല്‍ അവിയദ്
ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ്/100/ലോകസിനിമ/ആഫ്രിക്ക/പൗല വാന്‍ഡെര്‍ ഒയസ്റ്റ്

Marketing Malayalam Cinema Photos

Ellen Perryy, Jan Tillman, Riyas Komu, Nauh Dauve







ഇന്‍ കോണ്‍വര്‍സേഷന്‍

ഇന്‍ കോണ്‍വര്‍സേഷന്:
ചലച്ചിത്രം ഒരു വ്യവസായമല്ല. അതില്‍ നിന്ന് സമ്പാദിക്കുകയെന്നത് പ്രയാസമാണ്: അഡ്രിയന്‍ സിതാരു
സിനിമ എന്നത് ഒരു വ്യവസായമല്ല. അതിനാല്‍ ഈ മേഖലയില്‍ നിന്ന് സമ്പാദിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്ന് റൊമാനിയന്‍ ഡയറക്ടര്‍ അഡ്രിയാന്‍ സിതാരു. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന സംഭവം ആഴത്തില്‍ പഠിച്ച് ലളിതമായി അവതരിപ്പിക്കുന്നവയാണ് റൊമാനിയന്‍ ചിത്രങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ 'ഇന്‍ കോണ്‍വര്‍സേഷന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയുടെ ലോകസിനിമാ വിഭാഗത്തില്‍ അഡ്രിയാന്‍ സിതാരുവിന്റെ 'ബെസ്റ്റ് ഇന്റെന്‍ഷന്‍സ്' പ്രദര്‍ശനത്തിനു്. പക്ഷാഘാതത്തെ തുടര്‍ന്ന് തന്റെ അമ്മ ആശുപത്രിയിലാകുന്നതോടെ പുതിയ അവസ്ഥയോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന മകന്‍ അലക്‌സിന്റെ കഥയാണ് ബെസ്റ്റ് ഇന്റെന്‍ഷന്‍സ്.
സിനിമയെ പ്രാധാന്യത്തോടെ സമീപിക്കുന്ന ആളാണ് അഡ്രിയന്‍. തിരക്കഥയ്ക്കായാണ് ഏറെ സമയം ചെലവഴിക്കാറുള്ളത്. ര് വര്‍ഷം വരെ തിരക്കഥയ്ക്ക് വേണ്ടി ചെലവഴിച്ച സന്ദര്‍ഭങ്ങലുണ്ടായിട്ടു്ണ്ട്. തിരക്കഥ വികസിപ്പിക്കുന്നതിലും അത് ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടവരെ സംവിധായകന്റെ ചിന്തയിലുള്ളതുപോലെ തന്നെ മനസ്സിലാക്കിക്കുന്നതിലുമാണ് ഏറെ ശ്രദ്ധിക്കേതെന്നും അഡ്രിയാന്‍ പറഞ്ഞു. ഒരു സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് ഒരുപാട് മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. അവയില്‍ പ്രധാനം ഗ്രൂപ്പിലെ എല്ലാവരുമായി ചര്‍ച്ചകള്‍ നടത്തുന്നതിലും തിരക്കഥയുമായി ബന്ധപ്പെട്ട വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നതിലുമാണ്. വസ്ത്രാലങ്കാരങ്ങള്‍ തുടങ്ങി അഭിനേതാക്കള്‍ വരെ ഇത്തരം ശില്‍പ്പശാലകളില്‍ ഭാഗമാകാറു്ണ്ട്. ഒരുസംവിധായകന്റെ മനസ്സിലെ ചിത്രം അതേപടി തിരശ്ശീലയിലെത്തിക്കണമെങ്കില്‍ അതിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം തന്നെ ചിത്രവുമായി ആഴത്തില്‍ പരിചയപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസാധാരണത്വമില്ലാത്ത ഒരു കഥ വ്യത്യസ്തമായി അവതരിപ്പിക്കണമെങ്കില്‍ തിരശ്ശീലക്ക് പിന്നില്‍ ധാരാളമായി വിയര്‍പ്പൊഴുക്കണം.
അഡ്രിയന്റെ ചിത്രങ്ങളില്‍ സബ്ജക്ടീവ് ഷോട്ട്‌സ് ധാരാളമായി ഉപയോഗിച്ചിരിക്കുന്നതെന്തെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'പ്രേക്ഷകനാണ് ഒരു സിനിമയുടെ വിജയത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഒട്ടുമിക്ക ഷോട്ടുകളിലും ക്യാമറ സബ്ജക്ടീവായി വെച്ചത് അതുകൊണ്ടാണ്. പ്രേക്ഷകര്‍ക്ക് അവരുടെ ഭാഗത്ത് നിന്ന് കഥാപാത്രത്തെ വീക്ഷിക്കാനും അടുത്തറിയാനുമുള്ള സ്വാതന്ത്ര്യം ഇതുവഴി ലഭിക്കും. അതുപോലെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ എല്ലാ സീനുകളിലും മറ്റ് അപ്രധാന കഥാപാത്രങ്ങള്‍ വീക്ഷിക്കുന്നു്. ഇതുവഴി മുഖ്യകഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് നിരീക്ഷിക്കാനും അയാള്‍ക്കൊപ്പം സഞ്ചരിക്കാനും പറ്റുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഞാന്‍ ക്യാമറ വളരെ സാവധാനമാണ് ചലിപ്പിച്ചത്. ഇത് പ്രേക്ഷകരില്‍ ചിത്രത്തിന്റെ പ്രാധാന്യം അതേപടി എത്തിക്കുന്നുവന്നും അദ്ദേഹം പറഞ്ഞു.
റൊമാനിയന്‍ ചിത്രങ്ങള്‍ ലോ ബജറ്റ് ചിത്രങ്ങളാണോയെന്ന ചോദ്യത്തിന് താന്‍ സിനിമ നിര്‍മ്മിച്ച് തുടങ്ങിയത് ഹ്രസ്വചിത്രങ്ങളിലൂടെയാണെന്നും അവയൊക്കെ 6-7 ദിവസം കൊ് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ചെറുകിട ചിത്രങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവയ്‌ക്കൊന്നും അധികം പണച്ചെലവ് വന്നിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ നിലവാരത്തെ അത് ഒരിക്കലും ബാധിച്ചിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവസിനിമാ സംവിധായകര്‍ കുറഞ്ഞ ചെലവില്‍ നല്ല തിരക്കഥകളുമായി രംഗത്ത് വരണം. റൊമാനിയയ്ക്കുള്ളില്‍ ചിത്രങ്ങള്‍ക്ക് വേ പ്രചാരണം ലഭിക്കാറില്ല. എന്നാല്‍ പുറത്തും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും നല്ല പ്രതികരണം തങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അഡ്രിയാന്‍ കൂട്ടിച്ചേര്‍ത്തു. നല്ല തിരക്കഥയ്ക്ക് പുറമെ സ്വന്തം ചിത്രത്തിനോട് ആത്മാര്‍ത്ഥതയും വിശ്വാസ്യതയും പുലര്‍ത്താന്‍ ഒരു സംവിധായകന് കഴിയണമെന്നും അഡ്രിയാന്‍. ചിത്രം മനസ്സിലാക്കുന്നതില്‍ ഭാഷ ഒരു പ്രശ്‌നമാണോയെന്ന ചോദ്യത്തിന് ചില സന്ദര്‍ഭങ്ങളില്‍ ഭാഷ പ്രശ്‌നമാണെന്നും മറ്റ് ചിലപ്പോള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാഷ എന്നത് സംഗീതം പോലെയാണ്. അഭിനേതാവ് നന്നായി അഭിനയിക്കുകയാണെങ്കില്‍ അവിടെ ഭാഷ പ്രശ്‌നമാകില്ല. ഫിലിം ക്രിട്ടിക്കും സംവിധായികയുമായ റാഡ സിസിക്ക് ചടങ്ങില്‍ പങ്കെടുത്തു.