6 December 2011

'നിയതിയുടെ ചതുരംഗം'



               പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയില്‍ തിരി തെളിയുമ്പോള്‍ പച്ചയും കത്തിയും കരിയും താടിയും വേദിയില്‍ നിറഞ്ഞാടും. മേളയുടെ ഉദ്ഘാടനത്തോടനുബ്ധിച്ച് സംവിധായകന്‍ രാജീവ് കുമാര്‍ തയ്യാറാക്കിയ 'നിയതിയുടെ ചതുരംഗം (DESTINY'S DICE)' വേദിയില്‍ അരങ്ങേറും. 25ഓളം കഥകളി കലാകാരന്മാരെ വ്യത്യസ്ത വേഷങ്ങളില്‍ ഒരേ വേദിയിലെത്തിക്കുന്ന ഈ ദൃശ്യവിരുന്ന് സമ്പ്രദായിക ചിട്ടവട്ടങ്ങളില്‍ നിന്ന് ഭിന്നമായി അവതരണത്തിന്റെ ആധുനിക ഭാവങ്ങള്‍ തേടുന്നതാവും.
വയസ്കര മൂസിന്റെ മഹാഭാരതം ആട്ടക്കഥയെ ഉപജീവിച്ച് തയ്യാറാക്കുന്ന ഈ ദൃശ്യവിരുന്നില്‍ പാഞ്ചാലി വസ്ത്രാക്ഷേപം, ചൂതാട്ടം, യുദ്ധം, കൗരവ-പാണ്ഡവ പക്ഷങ്ങളുടെ നിലയുറപ്പിക്കല്‍, തുടങ്ങി കഥാമുഹൂര്‍ത്തങ്ങളുടെ സമന്വയമാണിത്. 23 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ കലാസൃഷ്ടി ചെറുതുരുത്തി കലാ സ്കൂളാണ് വേദിയിലെത്തിക്കുന്നത്. ബിയാര്‍ പ്രസാദ് ചിട്ടപ്പെടുത്തിയ കൃതിക്ക് സാബുശിവന്‍ കലാസംവിധാനം ചെയ്തിരിക്കുന്നു. ആര്‍ട്ടിസ്റ്റ് കോര്‍ഡിനേഷന്‍ - കല