അഭ്രപാളിയില്‍ ആഘോഷം തീര്‍ക്കാന്‍ ആറ് പ്രതിഭകള്‍
അനശ്വര സൃഷ്ടികള്‍ കൊണ്ട് അഭ്രപാളികള്‍ കീഴടക്കിയ ആറ് അതുല്യപ്രതിഭകളുടെ ചിത്രങ്ങള്‍ ഇക്കുറി രാജ്യാന്തര ചലച്ചിത്രമേളയിലെ റിട്രോ വിഭാഗത്തെ അവിസ്മരണീയമാക്കും. വ്യത്യസ്ത വന്‍കരകളില്‍ സിനിമയില്‍ വിപ്ലവങ്ങളുടെ കൊടുങ്കാറ്റഴിച്ചു വിട്ട ഇവരുടെ ചിത്രങ്ങള്‍ ലോക സിനിമയുടെ പരിഛേദം കൂടിയാവും.
ഫ്രഞ്ച് സിനിമയില്‍ വിശുദ്ധ പരിവേഷമുള്ള അസാധാരണ പരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ റോബര്‍ട്ട് ബ്രെസന്‍(ROBERT BRESSON), ജപ്പാന്‍ ചലച്ചിത്ര ലോകത്ത് പതിറ്റാണ്ടുകളായി നിറഞ്ഞു നില്‍ക്കുന്ന നാഗിസ ഒഷിമ (NAGISA OSHIMA), ലോക സിനിമക്ക് ജപ്പാന്റെ മറ്റൊരു ഉജ്ജ്വല സമ്മാനമായ യസൂസോ മസുമുറ(YASUZO MASUMURA), ജീവിച്ചിരിക്കുന്ന സിനിമ സംവിധായകരില്‍ മുന്‍നിരയില്‍ എണ്ണപ്പെടുന്ന ഗ്രീക്ക് പ്രതിഭ തിയോഡോറസ് ആഞ്ചലോപോലസ് (THEODOROS ANGELOPOULOS), എണ്ണം പറഞ്ഞ സിനിമകളിലൂടെ ലോക സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് വിടവാങ്ങിയ സെനഗല്‍ സംവിധായകന്‍ ദിബ്രീല്‍ ദിയോപ് മാമ്പട്ടി(DJIBRIL DIOP MAMBETY), ന്യൂ അമേരിക്ക സിനിമാ പ്രസ്ഥാനത്തിന്റെ നായകരിലൊരാളായ അഡോള്‍ഫാസ് മേക്കാസ്(ADOLFAS MEKAS)എന്നിവരാണ് അഭ്രപാളിയില്‍ ആഘോഷം സൃഷ്ടിക്കാന്‍ എത്തുന്നത്.
ഫ്രഞ്ച് സിനിമയില്‍ ഒരു പുണ്യവാളന്റെ കരസ്പര്‍ശമേല്‍പ്പിച്ച ബ്രെസന്റെ ആറു ചിത്രങ്ങള്‍ മേളയിലു്. കഴുതയെ കേന്ദ്രകഥാപാത്രമാക്കിയ ബല്‍ത്തസാര്‍ (BY CHANCE BALTHAZAR) എന്ന ചിത്രം വളരെ പ്രസിദ്ധമാണ്. പണത്തിനായി മോഷണത്തിന്റെയും കൊലപാതകത്തിന്റെയും കഥ പറയുന്ന 'ലെഗ്രാന്റ് (L'ARGENT). 'ലേഡീസ് ഓഫ് ദ ബോസ് ഡി ബിലോംഗ് (LADIES OF THE BOJS DE BOULOGNE)' പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്നു. 'മോഷെറ്റ് (MOUCHETTE)' ഒരു കൗമാരക്കാരിയുടെ കഥ പറയുന്നു. മോഷണം ജീവിതമാര്‍ഗ്ഗമായി സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനാവുന്ന യുവാവിന്റെ കഥ പറയുന്ന പിക്‌പോക്കറ്റ് (PICKPOCKET)', ചരിത്ര വനിതയായ ജോണ്‍ ഓഫ് ആര്‍ക്കിന്റെ വിചാരണയുടെ കഥ പറയുന്ന 'ദ ട്രെയല്‍ ഓഫ് ആര്‍ക്ക് (THE TRIAL OF JOAN OF ARC)എന്നിവയാണ് ഈ മേളയെ സമ്പന്നമാക്കാനെത്തുന്ന ബ്രെസന്‍ ചിത്രങ്ങള്‍. മതബിംബങ്ങളും വിശ്വാസവും നിറഞ്ഞു നില്‍ക്കുന്ന പ്രമേയവും നൂതനമായ സമീപനവും കൊ് ഫ്രഞ്ച് സിനിമയില്‍ തനിമയാര്‍ന്ന വഴികള്‍ വരച്ചിട്ട ബ്രെസന്‍ സിനിമാ പ്രേമികള്‍ക്ക് എക്കാലവും പ്രിയങ്കരനാണ്.
1959ല്‍ സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും നഗരം എന്ന ചിത്രത്തിലൂടെ ലോക സിനിമയില്‍ അരങ്ങേറ്റം കുറിച്ച നാഗിസ ഷിമ(NAGISA OSHIMA)യുടെ ആദ്യ ചിത്രമടക്കം അഞ്ചെണ്ണമാണ് റിട്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1967ല്‍ പുറത്തറിങ്ങിയ 'സിങ് എ സോങ് ഓഫ് സെക്‌സ് (SING A SONG OF SEX)' കോളേജ് പ്രൊഫസറുടെ മരണവും കുറ്റാരോപിതരായ നാല് ചെറുപ്പക്കാരുടെയും കഥ പറയുന്നു. തീക്ഷ്ണമായ ജീവിത സാഹചര്യങ്ങള്‍ നേരിടേി വന്ന കൗമാരക്കാരന്റെ കഥയാണ് 'ബോയ്(BOY)'. ജപ്പാനിലെ സാമ്പത്തിക അസമത്വങ്ങളുടെ കഥ പറയുന്ന 'സ്ട്രീറ്റ് ഓഫ് ലൗ ആന്റ് ഹോപ് (THE STREET OF LOVE AND HOPE)', രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ കൊറിയക്കാര്‍ക്ക് നേരെയുള്ള അക്രമത്തിന്റെ കഥ പറയുന്ന 'സിന്നര്‍ ഇന്‍ പാരഡൈസ് (SINNER IN PARADISE)' ഒസാക്ക നഗരത്തിന്റെ യൂദ്ധാനന്തര ജീവിതവും സാമൂഹികാവസ്ഥയും പ്രമേയമാക്കിയ 'ദി സണ്‍സ് ബറിയല്‍ (THE SUN'S BURIAL)' എന്നിവയാണ് മറ്റു ഷിമ ചിത്രങ്ങള്‍.
ഇതിഹാസ കഥാപാത്രങ്ങള്‍ അലയുന്ന ഗ്രീസില്‍ നിന്നും മനോഹര ചലച്ചിത്ര കാവ്യങ്ങളിലൂടെ ആധുനിക സിനിമയുടെ മനംകവര്‍ന്ന തിയോഡോറി (THEODOROS ANGELOPOULOS)ന്റെ നാലു ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നവ്യാനുഭവം പകരും. 'എറ്റേര്‍ണിറ്റി ആന്റ് എ ഡേ (ETERNITY AND A DAY)' ഒരു കവിയുടെയും ഒരാണ്‍കുട്ടിയുടെയും വൈകാരിക ബന്ധമാണ് പറയുന്നത്. 98ലെ കാന്‍ മേളയില്‍ പുരസ്കാരം നേടിയ ചിത്രമാണിത്. സ്വന്തം അച്ഛനെ തേടിയുള്ള യാത്രയാണ് 'ലാന്റ്‌സ്‌കേപ്പ് ഇന്‍ ദ മിസ്റ്റ് (LANDSCAPE IN THE MIST)' ഗ്രീക്ക് ജനതയുടെ യുദ്ധാനന്തര കെടുതികളുടെ കഥ പറയുകയാണ് 'ദി വീപ്പിംഗ് മെഡോ (THE WEEPING MEADOW)' ബാള്‍ക്കന്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ടുവെന്ന് പറയുന്ന ഫിലിം റീലുകള്‍ അന്വേഷിച്ചുവരുന്ന ഗ്രീക്ക് സിനിമാ പ്രവര്‍ത്തകന്റെ കഥയായ 'യുളീസസ് ഗേയ്‌സ് (ULYSSES GAZE)', എന്നിവയാണ് കഥകളുടെ കലവറയായ ഗ്രീസില്‍ നിന്നും മേളക്കെത്തുന്ന ചിത്രങ്ങള്‍ .
പരമ്പരാഗത രീതികളെ തിരുത്തിക്കുറിച്ച ബഹുമുഖ പ്രതിഭയായ മാമ്പട്ടിയുടെ ഏറ്റവും മികച്ച എട്ട് ചിത്രങ്ങളാണ് മേളയില്‍ എത്തുന്നത്. ആഫ്രിക്കയുടെയും കറുത്തവന്റെയും സ്വപ്നങ്ങളും ഇഛാംഭംഗങ്ങളും നിസ്സഹയാതയും കരുത്തും തുടിച്ചു നില്‍ക്കുന്ന മാമ്പട്ടി ചിത്രങ്ങള്‍ മനുഷ്യ ബന്ധങ്ങളുടെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അസാധരണ ബന്ധങ്ങളുടെയും കഥ പറയുന്നു.
ഒരു യുവാവിന്റെ സാഹസിക ബസ് യാത്രയാണ് 'ബദോബോയ് (BADOU BOY)'. സെനഗലിന്റെ പശ്ചാത്തലത്തില്‍ നഗരവത്ക്കരണത്തെക്കുറിച്ചുള്ള ചിത്രമാണ് 'കോണ്‍ട്രാസിറ്റി (CONTRAS CITY)'. സ്വിസ്-ജര്‍മ്മന്‍ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് 'ഹൈനസ് (HYNAS). ദരിദ്രനായ സംഗീതജ്ഞന്റെ സംഘര്‍ഷഭരിതമായ ജീവിതമാണ് 'ലേ ഫ്രാന്‍സ് (LE FRANC)'. സ്വപ്ന തുല്യമായ ജീവിതാഗ്രഹങ്ങളുടെ കഥ പറയുന്ന 'ടോക്കി വോക്കി (TOUKI BOUKI)', നിരക്ഷരയായ പെണ്‍കുട്ടിയുടെ ജീവിത കഥയാണ് 'ദി ലിറ്റില്‍ ഗേള്‍ ഹൂ സോള്‍ഡ് ദ സണ്‍ (THE LITTLE GIRL WHO SOLD THE SUN)' പറയുന്നത്. നിന്‍ക-നാന്‍ക(NINKA NANKA: THE PRINCE OF COLOBANE) എന്ന ചിത്രവും ഇതിനോടൊപ്പമു്.
ലിത്വേനിയന്‍ വംശജനും പിന്നീട് ആധുനിക അമേരിക്കന്‍ സിനിമ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായി മാറുകയും ചെയ്ത അഡോള്‍ഫാസ് മേക്കാസിന്റെ സൃഷ്ടികളെ അടുത്തറിയാന്‍ മേള വഴിതുറക്കും. അദ്ദേഹത്തിന്റെ വിഖ്യാതമായ ഹ്രസ്വചിത്രങ്ങളുടെ പരമ്പര അടക്കം അഞ്ചു ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ന്യൂ അമേരിക്ക സിനിമാ പ്രസ്ഥാനത്തില്‍ നാഴികകല്ലായി പരിഗണിക്കപ്പെടുന്ന 'ഗോയിംഗ് ഹോം (GOING HOME)' എന്ന ചിത്രം പ്രക്ഷേകര്‍ക്ക് വിലപ്പെട്ട അനുഭവമാവും. അഡോള്‍ഫാസ് മേക്കാസ് ഷോര്‍ട്ട് ഫിലിംസ്, സ്വന്തം ജീവിത കഥ പറയുന്നു ഗോയിംഗ് ഹോം, രു പെണ്‍കുട്ടികളുടെ പ്രണയകഥ പറയുന്ന 'ഹല്ലേലൂയ ഹില്‍സ് (HALLELUJAH THE HILLS)', 'ദി ബ്രിഗ് (THE BRIG)' വ്യാജ പേരില്‍ ജീവിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥ പറയുന്ന 'വിന്റ് ഫ്‌ളവേഴ്‌സ് (WINT FLOWERS)' എന്നിവയാണ് മേക്കാസിന്റെ മറ്റ് ചിത്രങ്ങള്‍ .
അറുപതുകള്‍ മുതല്‍ മൂന്നൂ പതിറ്റാണ്ട് തിരശീല അടക്കിവാണ യസുസോ മസുമുറ അറുപതോളം ചിത്രങ്ങള്‍ ലോകത്തിന് സമ്മാനിച്ചാണ് വിടവാങ്ങിയത്.
അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് കാത്തിരിക്കുന്ന സിനിമാ ആസ്വാദകര്‍ക്ക് ഇക്കുറി മേള പകരം വെയ്ക്കാനാവാത്ത അനുഭൂതിയായിരിക്കും പകരുക.
വിധവകളുടെ ജീവിതാവസ്ഥ ചിത്രീകരിക്കുന്ന 'എ വൈഫ് കണ്‍ഫെസ് (A WIFE CONFESS)', വ്യത്യസ്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യേിവരുന്ന മൂന്ന് യുവതികളുടെ കഥ പറയുന്ന 'എ വുമണ്‍സ് ടെസ്റ്റമെന്റ് (A WOMAN'S TESTAMENT)' മഞ്ചൂറിയയിലെ ജാപ്പനീസ് സൈനികന്റെ ജീവിതാവസ്ഥ ചിത്രീകരിക്കുന്ന 'ഹൂട്‌ലെം സോള്‍ജിയര്‍ (HOODLUM SOLDIER)', സ്‌നേഹത്തിനും വിശ്വാസത്തിനും സന്ധി ചെയ്യേി വരുന്ന ര് പര്‍വ്വതാരോഹകരുടെ കഥ പറയുന്ന 'ദ പ്രസിപ്പൈസ് (THE PRECIPICE). 'ദ വുമണ്‍ ഹു ടച്ച്ഡ് ലെഗ്‌സ് (THE WOMAN WHO TOUCHED LEGS)' 1926ല്‍ യുറ്റേക്ക അബേ സംവിധാനം ചെയ്ത സിനിമയുടെ റീമേക്കാണ്.