5 December 2011

മാര്‍ക്കറ്റിംഗ് മലയാളം സിനിമ



                  രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമയുടെ അന്തര്‍ദേശീയ വിപണനത്തിനായി വേദിയൊരുങ്ങുന്നു. 'മാര്‍ക്കറ്റിംഗ് മലയാളം സിനിമ' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംരംഭം പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ആരംഭിക്കും .
                   ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ ഉള്ള മലയാള ചിത്രങ്ങള്‍ക്കായിരിക്കും ഈ വിഭാഗത്തില്‍ സാധ്യത. വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേളകളുടെ പ്രതിനിധികള്‍, ഫെസ്റ്റിവല്‍ പ്രോഗ്രാമേഴ്‌സ് എന്നിവരുമായി കുടിക്കാഴ്ച, അവരുടെ മുന്നില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരം, വിപണന സാധ്യതകള്‍ സംബന്ധിച്ച സെമിനാര്‍, ചര്‍ച്ചകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
         പ്രമുഖ നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായ രവീന്ദ്രന്റെ നേതൃത്വത്തിലായിരിക്കും 'മാര്‍ക്കറ്റിംഗ് മലയാളം സിനിമ' പ്രവര്‍ത്തിക്കുക. ഈ സംരംഭത്തിലൂടെ സിനിമയുടെ അന്തര്‍ദേശീയ വിപണനം ആഗ്രഹിക്കുന്ന സംവിധായകരും നിര്‍മ്മാതാക്കളും വിതരണക്കാരും ചുവടെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേതാണ്.

രവീന്ദ്രന്‍, ( കണ്‍വീനര്‍ ) - 9895143639
സുജിത്, (കോ-ഓര്‍ഡിനേറ്റര്‍ ) - 9447020630